യു എസും ഇന്ത്യയും ഒരുമിച്ച് പോരാടേണ്ടത് കാലാവസ്ഥാ മാറ്റത്തിനെതിരെയെന്ന് ബേണി സാന്‍ഡേഴ്‌സ്

ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധ കരാറിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത എതിരാളിയാകാന്‍ സാധ്യതയുള്ളയാളുമായ ബേണി സാന്‍ഡേഴ്‌സ്. ഇന്ത്യയുമായി ആയുധ കച്ചവടമല്ല, കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടുകയാണ് വേണ്ടത്. ഭൂമിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ യു എസും ഇന്ത്യയും കൈകോര്‍ത്താല്‍ സാധിയ്ക്കുമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. വായുമലിനീകരണം കുറയ്ക്കാനും പുനരുത്പാദന ഊര്‍ജമേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ സംയുക്തമായി ചെയ്യാന്‍ ഇന്ത്യക്കും യു.എസിനും കഴിയുമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.