യു.എസില്‍ കോവിഡ് ബാധിച്ചവര്‍ 23 ലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 23 ലക്ഷം കടന്നു. മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം കവിഞ്ഞു. രാജ്യത്തെ തെക്കന്‍ സംസ്ഥാനങ്ങളില്‍ യുവാക്കളില്‍ കൂടുതലായും കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. അതേ സമയം ലോകത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ പ്രതിദിന കോവിഡ് മരണനിരക്ക് കുറഞ്ഞു വരികയാണെങ്കിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. അമേരിക്കയില്‍ ഇതുവരെ 23,55,799 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ 1,22,246 പേര്‍ മരിച്ചു. 9,79,738 പേര്‍ രോഗത്തെ അതിജീവിച്ചു. നിലവില്‍ 12,53,815 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ന്യൂയോര്‍ക്കാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 411,264. മരണം 31,215. കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 178,247. മരണം 5,518. ന്യൂജേഴ്സിയില്‍ രോഗം ബാധിച്ചവര്‍ 172,077. മരണം 12,997. ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 97,291. മരണം 3,164. ഇവിടെ രോഗബാധ വര്‍ദ്ധിച്ചുവരികയാണ്. അതേ സമയം മിഷിഗണില്‍ രോഗവ്യാപനം കുറഞ്ഞുവരുന്നു. അതേ സമയം തെക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലായും യുവാക്കളില്‍ വൈറസ് പോസിറ്റീവ് ആണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇവിടങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 30 വയസില്‍ താഴെയുള്ളവരിലാണ് പുതുതായി കോവിഡ് കേസുകള്‍ വര്‍ധിക്കു2ന്നതെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തിയതാണ് പുതി കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ഉദ്ധ്യോഗസ്ഥര്‍ പറയുന്നു. അതേ സമയം ലോകത്ത് ഇതുവരെ 90,51,535 പേര്‍ക്ക് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചു. 4,70,795 പേര്‍ രോഗം മൂലം മരിച്ചു.