യുഎസ് തിരഞ്ഞെടുപ്പ്, വോട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നീക്കംചെയ്ത് ഗൂഗിള്‍

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് ചെയ്യാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്ന അമേരിക്കക്കാരെ ലക്ഷ്യമിട്ട് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതും, വഞ്ചനാപരവുമായ പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അതില്‍ ചില പരസ്യങ്ങളില്‍ ആളുകളെ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നു. മറ്റുള്ളവ മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചൂഷണം ചെയ്യുന്നുമുണ്ട്. ടെക് വാച്ച്‌ഡോഗ് ടെക് ട്രാന്‍സ്പരന്‍സി പ്രോജക്റ്റ് ആണ് പരസ്യങ്ങള്‍ പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയത്.

”വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുക,” ”മെയില്‍ വഴി വോട്ടുചെയ്യുക”, ”എന്റെ പോളിംഗ് സ്ഥലം എവിടെ” എന്നിങ്ങനെ ഗൂഗിളില്‍ തിരയുമ്പോള്‍ വോട്ടര്‍ രജിസ്‌ട്രേഷന് ഫീസ് ഈടാക്കുന്ന വെബ്സൈറ്റുകളിലേക്ക് ലിങ്കുചെയ്യുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതായും ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതായും ഗ്രൂപ്പ് കണ്ടെത്തി. .

അത്തരം പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ പറയുന്നു.” ഉപയോക്താക്കളെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, പ്രത്യേകിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വരുമ്പോള്‍,” ഗൂഗിള്‍ വക്താവ് ഷാര്‍ലറ്റ് സ്മിത്ത് തിങ്കളാഴ്ച പറഞ്ഞു.