യുഎസില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക ജോഗിംഗ് നടത്തുന്നതിനിടയില്‍ കൊല്ലപ്പെട്ടു

ജോഗിംഗിനിടെ ഇന്ത്യന്‍ ഗവേഷക യുഎസിലെ ഹൂസ്റ്റണില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പോലീസ് നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്നിന് ടെക്സസ് സംസ്ഥാനത്തെ പ്ലാനോ സിറ്റി ആസ്ഥാനമായിരുന്ന ചിഷോം ട്രയല്‍ പാര്‍ക്കിന് സമീപം ജോഗിംഗ് നടത്തുന്നതിനിടെ ശര്‍മിഷ്ഠ സെന്‍ എന്ന 43 കാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ലെഗസി ഡ്രൈവിനും മാര്‍ച്ച്മാന്‍ വേയ്ക്കും സമീപമുള്ള ക്രീക്ക് ഏരിയയില്‍ അവളുടെ മൃതദേഹം ഒരു വഴിയാത്രക്കാരനാണ് കണ്ടെത്തിയതെന്ന് WFAA.com- റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ആണ്‍മക്കളുടെ അമ്മയായ സെന്‍ ഒരു ഫാര്‍മസിസ്റ്റും ഗവേഷകയുമായിരുന്നു. തന്മാത്ര ബയോളജി പഠിച്ച ശര്‍മിഷ്ഠ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ഫോക്സ് 4 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയിലായെന്ന് ഡാളസ് ന്യൂസ് ഡോട്ട് കോം അറസ്റ്റുചെയ്തു. കവര്‍ച്ച ലക്ഷ്യമിട്ടാണ് ശര്‍മിഷ്ഠ ആക്രമണത്തിനിരയായതെന്നാണ് പോലീസ് നിഗമനം. 29 കാരനായ ബക്കരി അബിയോണ മോണ്‍ക്രീഫ് എന്നയാളാണ് പോലീസ് പിടിയിലാത്. പ്രതി കോളിന്‍ കൗണ്ടി ജയിലില്‍ കസ്റ്റഡിയിലാണ്. കൊലപാതകം നടന്ന അതേ സമയം തന്നെ മൈക്കല്‍ ഡ്രൈവിലെ 3400 ബ്ലോക്കിലെ ഒരു വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറിയതായി ഫോക്സ് 4 ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.