യാത്രാവിലക്ക് വന്ദേഭാരത് മിഷനെ ബാധിക്കില്ല

റിയാദ്: ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് സൗദി ഏർപ്പെടുത്തിയ വിലക്ക് വന്ദേഭാരത് മിഷെൻറ ഭാഗമായുള്ള വിമാന സർവീസിനെ ബാധിക്കില്ലെന്ന് വിശദീകരണം.   റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് സൗദി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. . ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് വിമാന സർവീസിന് അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്താതിരുന്നത്. സൗദിയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേഭാരത് മിഷനും വിലക്ക് ബാധകമാണെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, വന്ദേഭാരത് മിഷനെ വിലക്ക്ബാധിക്കില്ലെന്ന് വ്യാഴാഴ്ച സ്ഥിരീകരണമുണ്ടായി. അതിനാൽ, വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി സൗദിയില്‍ നിന്നും വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നു.