മൊത്തം ആഭ്യന്തര ഉല്‍പാദനം; റെക്കോഡ് തകര്‍ച്ചയില്‍ യു.എസ്

NEW YORK, NEW YORK - APRIL 25: 42nd street is seen nearly empty during the coronavirus pandemic on April 25, 2020 in New York City. COVID-19 has spread to most countries around the world, claiming over 200,000 lives with infections close to 2.9 million people. (Photo by Justin Heiman/Getty Images)

വാഷിങ്ടണ്‍: അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ചരിത്രത്തിലെ എറ്റവും കുറഞ്ഞ നിരക്കില്‍. ഏപ്രില്‍-ജൂണ്‍ നാളുകളില്‍ 32.9 ശതമാനമാണ് ജി.ഡി.പിയുടെ വാര്‍ഷിക നിരക്കെന്ന് ബ്യൂറോ ഓഫ് ഇക്കോണോമിക്‌സ് അനലൈസിസ് വ്യക്തമാക്കി. കോവിഡ് വ്യാപനത്തോടെ ഈ വസന്തകാലമാകെ രാജ്യം ലോക്ഡൗണിലായി. ഇതോടെ ബിസിനസ് നിലച്ചു. 11 വര്‍ഷത്തിനിടെ അമേരിക്ക തങ്ങളുടെ ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കുതിച്ചു. യു.എസ് ചരിത്രത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക വിപുലീകരണം അവസാനിച്ചു. അഞ്ച് വര്‍ഷത്തെ സാമ്പത്തിക നേട്ടങ്ങള്‍ ഏതാനും മാസങ്ങള്‍കൊണ്ട് ഇല്ലാതായി. ജി.ഡി.പി വളര്‍ച്ചയില്‍ ഇടിവുണ്ടാകുന്ന മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ തുടര്‍ച്ചയായ രണ്ട് പാദങ്ങളെയാണ് മാന്ദ്യമെന്ന് പൊതുവായി നിര്‍വചിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ജി.ഡി.പി വാര്‍ഷിക നിരക്ക് 5 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ ഇതൊരു സാധാരണ മാന്ദ്യമല്ല. പൊതുജനാരോഗ്യവും സാമ്പത്തിക പ്രതിസന്ധികളും കൂടിച്ചേര്‍ന്നുണ്ടായതാണ്. മാത്രമല്ല ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി അറിയിക്കാന്‍ ഈ കണക്കുകളൊന്നും പര്യാപ്തവുമല്ല.

ഏപ്രിലില്‍, ബിസിനസുകള്‍ അടയുകയും രാജ്യത്തിലെ ഭൂരിഭാഗവും സ്റ്റേ-ഹോം ഓര്‍ഡറുകള്‍ക്ക് വിധേയമാവുകയും ചെയ്തതോടെ 20 ദശലക്ഷത്തിലധികം അമേരിക്കന്‍ ജോലികള്‍ അപ്രത്യക്ഷമായി. 80 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മക്കും രാജ്യം സാക്ഷിയായി. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ കുമിയുമ്പോഴും ഫെബ്രുവരി മുതല്‍ രാജ്യത്ത് 15 മില്യണ്‍ തൊഴിലവസരമാണ് ഇല്ലാതായിരിക്കുന്നത്.