മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാല്‍ ട്രംപ്് കുടുങ്ങുമെന്ന് നിക്ക് അക്കെര്‍മാന്‍

സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുക്രെയിന്‍ ഇടപാടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിച്ചത്തു വരുമെന്ന് മുന്‍ വാട്ടര്‍ഗേറ്റ് പ്രൊസിക്യൂട്ടര്‍ നിക്ക് അക്കെര്‍മാന്‍. ട്രംപും യുക്രേനിയന്‍ പ്രസിഡന്റ് വോലോഡെമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലെ പങ്കാളിയായ പോംപിയോ, യുക്രെയിന്‍ അഴിമതിയിലെ പ്രധാനിയാണ്. പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണെന്ന് നിക്ക് അക്കെര്‍മാന്‍ പറഞ്ഞു. അതേസമയം ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് കുറ്റ വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. കുറ്റാരോപണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാന്‍ ശനിയാഴ്ച വൈകുന്നേരം വരെ ട്രംപിന് സമയം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഉച്ച മുതല്‍ വിചാരണ നടക്കും.