മേഗൻ മെർക്കലി​ന്റെ ആരാധകനല്ല; ഹാരിക്ക്​ സൗഭാഗ്യം നേരുന്നു – ​ട്രംപ്​

വാഷിങ്​ടൺ: യു.എസിൻ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാണെന്ന മേഗൻ മാർകിലി​െൻറ പരാമർശത്തിൽ മറുപടിയുമായി പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. താൻ മേഗ​െൻറ ആരാധകനല്ലെന്നും അതിനാൽ അവരുടെ പരാമർശങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ്​ ട്രംപ്​ പ്രതികരിച്ചത്​. ഒപ്പം മേഗ​െൻറ ഭർത്താവും ബ്രിട്ടീഷ്​ രാജകുമാരനുമായ ഹാരിക്ക്​ സൗഭാഗ്യങ്ങൾ നേരുന്നുവെന്നും അത്​ അദ്ദേഹത്തിന്​ ആവശ്യം വരുമെന്നും ട്രംപ്​ പറഞ്ഞു.

എ.ബി.സി​ ചാനലിന്​ മേഗനും ഹാരിയും സംയുക്തമായി നൽകിയ അഭിമുഖത്തിലാണ്​ അവർ യു.എസ്​ തെരഞ്ഞെടുപ്പിനെ കുറിച്ച്​ സംസാരിച്ചത്​. എല്ലാ നാലുവർഷം കഴിയു​േമ്പാഴും ഇനിവരാൻ പോകുന്ന തെരഞ്ഞെടുപ്പ്​ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന്​ പറയാറുണ്ട്​. എന്നാൽ ഇൗ തെരഞ്ഞെടുപ്പാണ്​​ യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നത്​. വോട്ട്​ ചെയ്യു​േമ്പാൾ, നിങ്ങളുടെ മൂല്യങ്ങളാണ്​ അവിടെ പ്രവർത്തിക്കേണ്ടത്​. നിങ്ങളുടെ ശബ്​ദം കേൾക്കുകയും വേണം എന്നായിരുന്നു​ മേഗ​െൻറ പ്രസ്​താവന.

തെര​െഞ്ഞടുപ്പിനോട്​ അടുക്കു​േമ്പാൾ പ്രചരണത്തി​െൻറ ഭാഗമായുള്ള വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നെഗറ്റീവ്​ വാർത്തകളും ജനങ്ങൾ തള്ളണമെന്ന്​ ഹാരിയും പറഞ്ഞിരുന്നു.

ബ്രിട്ടീഷ്​ കൊട്ടാരത്തിൽ നിന്നുള്ള പദവികൾ ഒഴിഞ്ഞ ശേഷം ഹാരിയും മേഗനും കാലിഫോർണിയയിലാണ്​ താമസമാക്കിയിരിക്കുന്നത്​​.