മുകേഷ് അംബാനിയെ അബിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ ടെലികോം മേഖലയെ മാറ്റിയതിനും യുഎസിലെ ഊര്‍ജ്ജമേഖലയിലെ തന്ത്രപരമായ നിക്ഷേപം നടത്തിയതിനുമാണ് അംബാനിക്ക് ട്രംപിന്റെ അഭിനന്ദനം. അമേരിക്കയിലെ ഊര്‍ജ്ജമേഖലയില്‍ അംബാനി 700 കോടി നിക്ഷേപിച്ചതിനെയും ട്രംപ് പ്രശംസിച്ചു. രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ റിലയന്‍സ് ജിയോ സാംസങ്ങിനെപ്പോലുള്ള ചൈനീസ് ഇതര ഉപകരണ നിര്‍മ്മാതാക്കളുമായി മാത്രമേ പങ്കാളിത്തമുള്ളൂ. യുഎസില്‍ കുറഞ്ഞ നികുതി നിരക്ക് നടപ്പിലാക്കിയ ട്രംപിനെ മുകേഷ് അംബാനി പ്രശംസിച്ചു. ഇത് രാജ്യത്തെ ബിസിനസ് സൗഹൃദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്നും അംബാനി പറഞ്ഞു.