മിഡിലീസ്റ്റില്‍ കൊറോണ ബാധിതരുടെ എണ്ണം 1600 കവിഞ്ഞു

തെഹ്‌റാന്‍: മിഡിലീസ്റ്റില്‍ കൊറോണ ബാധിതരുടെ എണ്ണം 1600 കവിഞ്ഞു. മേഖലയില്‍ പത്ത് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാനിലാണ്ഏറ്റവുമധികം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; 1501 പേര്‍. ഇവിടെ 66 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാന്‍ കൂടാതെ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനാന്‍, ജോര്‍ദ്ദാന്‍, ടുണീഷ്യ, ഈജിപ്ത്, സൗദി തുടങ്ങിയവയാണ് കൊറോണ സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങള്‍. ഇറാനൊഴികെയുള്ള രാജ്യങ്ങളിലായി 150ഓളം പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.