മാർഗരറ്റ്‌ ആറ്റ്‌വുഡിന്‌ ഡേയ്‌റ്റൺ പുരസ്‌കാരം

സിൻസിനാറ്റി : കനേഡിയൻ എഴുത്തുകാരി മാർഗരറ്റ്‌ ആറ്റ്‌വുഡിന്‌ സമഗ്രസംഭാവനയ്‌ക്ക്‌ റിച്ചാർഡ്‌ സി ഹോൾബ്രൂക്‌ വിശിഷ്ട പുരസ്‌കാരം നൽകുന്നതായി ഡേയ്‌റ്റൺ ലിറ്ററി പീസ്‌ പ്രൈസ്‌ അധികൃതർ അറിയിച്ചു.

ഒരു സ്വേച്ഛാധിപത്യ അമേരിക്കയുടെ കഥ പറയുന്ന ‘ദ ഹാൻഡ്‌മെയ്‌ഡ്‌സ്‌ ടെയ്‌ൽ’ അടക്കം നിരവധി കൃതികളുടെ രചയിതാവാണ്‌ എൺപതുകാരിയായ മാർഗരറ്റ്‌ ആറ്റ്‌വുഡ്‌. 1995ലെ ബോസ്‌നിയൻ സമാധാന കരാറിന്‌ മധ്യസ്ഥതവഹിച്ച മുൻ അമേരിക്കൻ നയതന്ത്രജ്ഞന്റെ സ്‌മരണയ്‌ക്കുള്ളതാണ്‌ ഈ പുരസ്‌കാരം.

ഹാൻഡ്‌മെയ്‌ഡ്‌സ്‌ ടെയ്‌ലിലെ ഗിലിയാദ്‌ എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ ഡോണൾഡ്‌ ട്രംപിൽ ഉള്ളതായി ചില വായനക്കാർ കരുതുന്നുണ്ട്‌. കവിതകളും നോവലുകളും സാഹിത്യേതര ഗദ്യവും ഇവർ എഴുതിയിട്ടുണ്ട്‌.