മാധ്യമങ്ങളുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്ക

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനയ്ക്ക് മുന്നറിയ്പ്പ് നല്‍കി അമേരിക്ക.ഹോങ്കോങ്ങില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതലരത്തിലും ഇടപെടാന്‍ പാടില്ലെന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം പുതിയ താക്കീതുമായി അമേരിക്ക രംഗത്ത് വന്നത്.ഹോങ്കോങ്ങില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തര്‍ക്കെതിരെ ചൈന വെല്ലുവിളി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഈ മാധ്യമങ്ങള്‍ ഫ്രീപ്രസ്സ് അംഗങ്ങളാണ്.അല്ലാതെ പ്രചാരണ സംഘമല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.വംശീയമായ ലേഖനം കൊടുത്തുവെന്ന് ആരോപിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകരെ ചൈന നേരത്തെ റദ്ദാക്കിയിരുന്നു.