മാത്യു വര്‍ഗീസ് ഫോമാ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു

ഫോമയുടെ കാപ്പിറ്റല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി മാത്യു വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. കൈരളി ഓഫ് ബാള്‍ട്ടിമൂറിന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഫോമയുടെ നേതൃത്വത്തില്‍ കാപ്പിറ്റല്‍ റീജിയന്റെ കീഴില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും ന്യൂയോര്‍ക്കില്‍ മലയാളി ക്രിക്കറ്റ് ക്ലബ്ബിനും ചടങ്ങില്‍ തുടക്കം കുറിച്ചു. പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് , വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങിയവര്‍ പുതിയ കണ്‍വീനര്‍ക്ക് അഭിനന്ദനം അറിയിച്ചു.