മലയാള സിനിമാ നിർമാതാവ് യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു

റാസല്‍ഖൈമ: സന്ദർശക വിസയിൽ എത്തിയ മലയാള സിനിമാ നിർമാതാവ് റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ആലുവ ശങ്കരന്‍കുഴി വീട്ടില്‍ ഹസന്‍ അലി (ഹസന്‍ മിയാ-50)യാണ് മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയതായിരുന്നു. .’ഹലോ ദുബായ്ക്കാരന്‍’ എന്ന സിനിമ നിര്‍മ്മിക്കുകയും ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. റാസല്‍ഖൈമ സൈഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.