മലയാളി സന്നദ്ധ സേവകന്​ ദുബൈ ഭരണാധികാരിയുടെ സ്​നേഹോപഹാരം

ദുബൈ: പ്രവാസി മലയാളിയായ സന്നദ്ധ​ പ്രവർത്തകന്​ ദുബൈ ഭരണാധികാരിയുടെ സ്​നേഹോപഹാരം. പ്രവാസികൾക്കിടയിലുള്ള സന്നദ്ധ സേവനത്തിനിടെ കോവിഡ് പോസിറ്റീവായ നസീർ വാടാനപ്പള്ളിക്കാണ്​, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൌണ്ടേഷ​െൻറ സ്​നേഹോപഹാരം സമ്മാനിച്ചത്​. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ പോസിറ്റീവായ വൊളണ്ടിയര്‍മാര്‍ക്കാണ്​ ഇക്കുറി ഉപഹാരങ്ങൾ നൽകിയത്​. പ്രവാസ മേഖലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സന്നദ്ധ സേവനം ചെയ്യുകയായിരുന്ന നസീറിന് കൊവിഡ് ബാധിച്ചിരുന്നു.ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനുശേഷം, രോഗം ഭേദമായ അദ്ദേഹം ഇപ്പോൾ സേവന രംഗത്താണ്​.