മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.  കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത്. ഷാര്‍ജയില്‍ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.  താമസിച്ചിരുന്ന കെട്ടിടത്തി ന്റെ ആറാം നിലയില്‍ നിന്നാണ് വീണത്. വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. ഫോണില്‍   താഴേക്ക് വീഴുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഷാര്‍ജയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഷാര്‍ജ പൊലീസ് അന്വേഷണമാരംഭിച്ചു. അടുത്തിടെയായി ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് സുമേഷ്. കഴിഞ്ഞ ആഴ്ച ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചിരുന്നു.2