മരണനിരക്ക് താഴാതെ അമേരിക്ക: കോവിഡ് മരണം 42,488; ചികിത്സയില്‍ 6.77 ലക്ഷം

അമേരിക്കയില്‍ ആശ്വാസത്തിന്റെ നിമിഷങ്ങള്‍ അവസാനിച്ചു. കോവിഡ് ബാധയിലും മരണനിരക്കിലും വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,908 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 27,440. പ്രതിദിന മരണനിരക്ക് 1,500നും രോഗബാധിതരുടെ എണ്ണം 20,000നും മുകളില്‍ തുടരുകയാണ്. 42,483 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 7,92,076 ആയി. 71,947 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 6,77,646 ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്ത് മൊത്തം 40,17,978 ആളുകള്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ന്യൂയോര്‍ക്കില്‍ പുതുതായി 631 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,879 പേര്‍ക്ക് രോഗബാധയും കണ്ടെത്തി. ആകെ മരണം 18,929. രോഗം ബാധിച്ചവര്‍ 2,52,094. ന്യൂജേഴ്സിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88,806. ഇതുവരെ 4,377 പേര്‍ മരിച്ചു. പുതുതായി 3,505 രോഗബാധയും 175 മരണവും റിപ്പോര്‍ട്ട് ചെയ്തു. മസാച്യുസെറ്റ്സില്‍ രോഗം ബാധിച്ചവരുടെ എണ്ണം 39,643 ആയി. 1,809 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ 1,566 രോഗബാധയും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 33,914 ആയി ഉയര്‍ന്നു. 1,348 പേരാണ് ഇവിടെ മരിച്ചത്. 1,180 പേര്‍ക്ക് രോഗബാധയും 111 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കാലിഫോണിയ മരണം 1,223. രോഗം സ്ഥിരീകരിച്ചവര്‍ 33,686. മിഷിഗണില്‍ മരണം 2,468. രോഗം ബാധിച്ചവര്‍ 32,000. ഇല്ലിനോയിയില്‍ മരണം 1,349. രോഗം സ്ഥിരീകരിച്ചവര്‍ 31,508. ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 27,058. മരണം 823. ലൂയിസിയാനയില്‍ ഇതുവരെ 24,523 പേര്‍ക്ക് രോഗം കണ്ടെത്തി. 1,328 പേര്‍ മരിച്ചു. കണക്ടിക്കട്ടില്‍ രോഗബാധിതര്‍ 19,815. മരണം 1,331. ടെക്സസില്‍ രോഗബാധിതര്‍ 19,458. മരണം 499. ജോര്‍ജിയയില്‍ രോഗബാധിതര്‍ 19,399. മരണം 775. മറ്റു സംസ്ഥാനങ്ങളില്‍ 15,000ല്‍ താഴെയാണ് രോഗബാധിതരുടെ എണ്ണം.