ബോസ്റ്റണ്‍ മാരത്തണ്‍ ബോംബര്‍ ധോഖര്‍ സാര്‍നേവിന്റെ വധശിക്ഷ റദ്ദാക്കി

FILE - This file photo released April 19, 2013, by the Federal Bureau of Investigation shows Dzhokhar Tsarnaev, convicted and sentenced to death for carrying out the April 15, 2013 Boston Marathon bombing attack that killed three people and injured more than 260. On Friday, Oct. 11, 2019, the Boston Globe reported that Tsarnaev's attorneys, trying to overturn the sentence, said in a new court filing that the jury was not impartial during his trial. (FBI via AP, File)

ബോസ്റ്റണ്‍ : ബോസ്റ്റണ്‍ മാരത്തണിനിടെ ഇരട്ട സ്‌ഫോടനങ്ങള്‍ നടത്തിയ കേസില്‍ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട നാലുപേരില്‍ ഒരാളായ ദോഖര്‍ സാര്‍നേവിനെതിരായ വധശിക്ഷ ബോസ്റ്റണിലെ അപ്പീല്‍ കോടതി വെള്ളിയാഴ്ച റദ്ദാക്കി.

കേസിന്റെ വിചാരണയ്ക്കു മുമ്പ് ഉള്ള പബ്ലിസിറ്റിയില്‍ നിന്ന് ഉണ്ടാകാവുന്ന പക്ഷപാതത്തെക്കുറിച്ച് കീഴ്‌കോടതിയിലെ മൂന്നംഗ ജഡ്ജിംഗ് പാനല്‍ ശരിയായി നിരീക്ഷിച്ചില്ലെന്ന തെറ്റ് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ കോടതി പ്രതിയുടെ വധ ശിക്ഷ റദ്ദാക്കിയത്.

”നമ്മുടെ ക്രിമിനല്‍-നീതിന്യായ വ്യവസ്ഥയുടെ ഒരു പ്രധാന വാഗ്ദാനം, നമ്മില്‍ ഏറ്റവും മോശപ്പെട്ടവര്‍ പോലും ന്യായമായി വിചാരണ ചെയ്യപ്പെടാനും നിയമപരമായി ശിക്ഷിക്കപ്പെടാനും അര്‍ഹരാണെന്നതാണ് – ജഡ്ജി ഒ. റോജറി തോംസണ്‍ 224 പേജുള്ള വിധിന്യായത്തില്‍ എഴുതി, ജില്ലാ കോടതി ജഡ്ജി സൂക്ഷ്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിചാരണയയില്‍ പക്ഷപാതം കാണിച്ചുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

2013 ഏപ്രിലില്‍ ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലു പ്രതികളെ അറസ്റ്റുചെയ്യുകയും വിചാരണയ്ക്ക് ശേഷം മസാച്യുസെറ്റിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.