ബൈഡന്റെ അഴിമതികൾ തുറന്നു കാട്ടും , ഭീഷണിയുമായി റൂഡി ഗുലാനി

വാഷിങ്ടന്‍: മുന്‍ വൈസ് പ്രസിഡന്റ് ജൊ ബൈഡനെ പൊതുജന മധ്യത്തില്‍ തുറന്നു കാണിക്കുമെന്ന ഭീഷണിയുമായി ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണി റൂഡി ഗുലാനി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് ബൈഡൻ. ആദ്യം ഞാന്‍ മാധ്യമങ്ങളോട് പറയാന്‍ ശ്രമിച്ചത് ഇനി ജനങ്ങളോടു തന്നെ പറയാന്‍ നിര്‍ബന്ധിതനാകുന്നുവെന്നാണ് റൂഡി ട്വിറ്ററിൽ കുറിച്ചത്. ബൈഡന്റെ ഫാമിലി എന്റര്‍പ്രൈസ് പബ്ലിക് ഓഫീസുകളുടെ വില്‍പനയിലൂടെ മില്യണ്‍ കണക്കിനു ഡോളറാണ് ഉണ്ടാക്കിയത്. സെനറ്റില്‍ നടന്നു വരുന്ന ട്രംപ് ഇംപീച്ച്‌മെന്റ് ട്രയലില്‍ ജൊ ബൈഡനെതിരായുള്ള തെളിവുകള്‍ നിരത്തുമെന്നും ഗുലാനി പറയുന്നു. 2016 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനെതിരായ ആരോപണങ്ങള്‍ ആന്വേഷിക്കണമെന്ന് ട്രംപ് യുക്രെയിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇംപീച്ച്‌മെന്റില്‍ എത്തിച്ചേര്‍ന്നത്.