ബേബി മത്തായി ഹ്യൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ. തലവടി ആനപ്രമ്പാൽ മൂലക്കൽ അന്നമ്മ മത്തായിയുടേയും പരേതനായ പി. വി. മത്തായിയുടെയും മകൻ ബേബി മത്തായി( ബേബിച്ചൻ 57) ഹ്യൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ ശനിയാഴ്ച(2/29/20) ഒമ്പതിന് ശുശ്രൂഷയ്ക്കുശേഷം പതിനൊന്നിന് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ. പുല്ലാട് വരയന്നൂർ പൂച്ചേരിൽ കിഴക്കേതിൽ അന്ന ബേബി (കൊച്ചുമോൾ) യാണ് ഭാര്യ. മക്കൾ . സിബി,ബിനില സഹോദരങ്ങൾ. രാജു, മേരിക്കുട്ടി, സജി, റെജി( എല്ലാവരും യുഎസ്എ).