ബെലാറൂസില്‍ ആരുമറിയാതെ സ്ഥാനമേറ്റ് പ്രസിഡന്റ്; വന്‍ പ്രതിഷേധത്തില്‍ തെരുവ് യുദ്ധക്കളം

ലണ്ടന്‍: ബെലാറൂസില്‍ പ്രസിഡന്റ് അലെക്‌സാണ്ടര്‍ ലൂക്കാഷെന്‍കോ സ്ഥാനമേറ്റത് ആരുമറിയാതെയെന്ന് പ്രതിപക്ഷ ആരോപണം. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി കലാപം അഴിട്ടുവിട്ടതായാണ് റിപ്പോര്‍ട്ട്. ബെലാറൂസിന്റെ തലസ്ഥാന നഗരമായ മിന്‍സ്‌ക്കിലാണ് പ്രസിഡന്റിനെതിരെ പ്രക്ഷോഭം നടക്കുന്നത്. അടുത്ത അനുയായികളെ മാത്രം പങ്കെടുപ്പിച്ച് രഹസ്യമായാണ് അലെക്‌സാണ്ടര്‍ ലൂക്കാഷെന്‍കോവിന്റെ സ്ഥാനാരോഹണച്ചടങ്ങ് നടന്നതെന്നും കള്ളന്മാരുടെ യോഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം അനുകൂലമാക്കാന്‍ ലൂക്കാഷെന്‍കോ അട്ടിമറി നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. 80 ശതമാനം വോട്ട് ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന ഇറക്കിയത്. ഇതിനിടെ യൂറോപ്പ്യന്‍ യൂണിയനും അമേരിക്കയും ലീക്കാഷെകോവിനെ അംഗീകരിക്കില്ലെന്നാണ് വ്യക്തമാക്കി.