ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് പ്രവാസികള്‍ മരിച്ചു. 35, 39 വയസുള്ള രണ്ട് പുരുഷന്മാരും 65 വയസുള്ള വനിതയുമാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 45 ആയി. രാജ്യത്ത് നിലവില്‍ 5302 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 16 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.