ഫോമാ ജനറൽ ബോഡി യോഗം നാളെ (ശനിയാഴ്ച) രാവിലെ ന്യൂയോർക്ക് സമയം 11 മണിക്ക്

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ 2020ലെ ജനറൽബോഡി യോഗം സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് സൂമിൽ നടക്കുന്നതാണ്. അമേരിക്കയിലും കാനഡയിലും ആയി 12 റീജിയണുകളിലായി 71 അംഗ സംഘടനകൾ ആണ് ഈ ജനറൽബോഡിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അംഗത്വം പുതുക്കിയിട്ടുള്ളത്. കൊറോണയുടെ ഭീതി നിലനിൽക്കുമ്പോഴും ഭരണഘടന പ്രകാരം രണ്ടു വർഷം പൂർത്തിയാക്കി ജനറൽ ബോഡിയും ഇലക്ഷനും നടത്തി പുതിയ ഭാരവാഹികൾക്ക് അധികാരം കൈമാറുക എന്ന ഉറച്ച തീരുമാനത്തോടെയാണ് മുന്നോട്ടുപോകുന്നത്. 550 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ഈ സൂം ജനറൽബോഡിയിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ സാധാരണ നടക്കുന്ന ജനറൽ ബോഡിയുടെ അതേ തന്മയത്വത്തോടെ കൂടിയാണ് സൂം ജനറൽ ബോഡിയും നടത്തുന്നത്.

ഡെലിഗേറ്റുകൾ ആയി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ തങ്ങളുടെ റീജിയൻ നമ്പർ ആദ്യവും പിന്നീട് തങ്ങളുടെ മുഴുവൻ പേരും രേഖപ്പെടുത്തി മാത്രമേ ജനറൽബോഡിയിൽ കയറാൻ പാടുള്ളൂ. താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് വേണം ജനറൽബോഡിയിൽ കയറേണ്ടത്. കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ അസോസിയേഷൻ റീജിയണൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. (if your name is John Thomas and you are a delegate from Region 1, you screen name must be R1 John Thomas)

R1 – New England Region
(KANE, KACT, NEMA, MASCONN)
R2 – New York Metro Region
(KSGNY, MASI, Kerala Center, LIMCA, KSSI, IAMALI, KCANA, MSNY, NHIMA,)
R3 – New York Empire Region
(WMA, MHKA, KASNY, YMA, ROMA, MARC, ICAW)
R4 – Mid-Atlantic Region
(KALAA, MAP, KANJ, SJAK, KSNJ, DELMA)
R5 – Capital Region
(KAGW, KCS, Kairali)
R6 – South East Region
(GAMA, AMMA, KAN, MASC)
R7 – Sunshine Region
(KAPB, KSSF, MACF, NAVAKERALA, ORUMA, TAMPABAY, MANOFA, MMA, MAOSWF, MAT, ORMA)
R8 – Great Lakes Region
(DMA, MMA, KERALA CLUB, MMA)
R9 – Central Region
(IMA, KAA, KAC, CMA, Midwest)
R10 – Southern Region
(MAGH, DMA, KARGV, FPMC)
R11 – Western Region
(KALA, KAW, KALV, SARGAM, ORUMA, MANCA, KAC, AMA, BAY MALAYALI, CVMA, VMASC, IEMA)
R12 – At Large Region
(CMA, TMA)
ഏതെങ്കിലും രീതിയിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഫോമാ ഒരുക്കിയിരിക്കുന്ന സപ്പോർട്ട് ടീമിന്റെ സഹായം തേടാവുന്നതാണ്. സപ്പോർട്ട് ടീമീന്റെ പേരും ഫോൺ നമ്പറും താഴെ കൊടുത്തിരിക്കുന്നു.
വിശാഖ് ചെറിയാൻ – 757 756 7374
ബിനു ജോസഫ് – 267 235 4345
ഷിബു പിള്ള – 615 243 0460
ജീൻ ജോർജ് – 408 480 3077
ജിജോ ചിറയിൽ – 407 718 4738
സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് ന്യൂയോർക്ക് സമയം 8 മണിക്ക് എല്ലാ ഡെലിഗേറ്റുകൾക്കും സൂം ജനറൽ ബോഡിയുടെ സാങ്കേതികവിദ്യയെക്കുറിച്ച് വിവരിക്കുന്നതിനും ശനിയാഴ്ച ജനറൽബോഡിയിൽ കയറുന്നതിന് വേണ്ട പരിശീലനം കിട്ടുന്നതിനുവേണ്ടി ഒരു ട്രയൽ സെഷൻ നടത്തുന്നതായിരിക്കും. ഈ ട്രയൽ സെഷനിൽ കയറുന്നതിനു വേണ്ടി
നിങ്ങൾക്ക് അയച്ചു തന്നിരിക്കുന്ന ഒറിജിനൽ ലിങ്ക് തന്നെ ഉപയോഗിക്കാവുന്നതാണ്
കഴിഞ്ഞ രണ്ട് വർഷത്തെ ഫോമയുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിന്ന അമേരിക്കൻ മലയാളികളോടും ഫോമയുടെ അംഗസംഘടനകളോടും ഫോമയെ സ്നേഹിക്കുന്ന എല്ലാവരോടുമുള നന്ദിയും, സ്നേഹവും കടപ്പാടും, 2018 -2020 കമ്മിറ്റിക്കുവേണ്ടി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നതായി ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.