ഫൊക്കാനയുടെ ന്യൂജേഴ്സി അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‍ 2020 ജൂലൈ 9ന് ആരംഭിക്കും. അറ്റ്ലാന്‍റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടിലാണ് പരിപാടി നടക്കുന്നത്. വിശിഷ്ടാതിഥികളായി ഗള്‍ഫ് മലയാളി സംഘടനകളും പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ ബി നായര്‍ അറിയിച്ചു.