ഫാ. മത്തായി തോമസ് കുന്നേല്‍ (60) നിര്യാതനായി

രണ്ടു പതിറ്റാണ്ടായി അമേരിക്കയില്‍ സേവനമനുഷ്ടിക്കുന്ന ഫാ. മത്തായി തോമസ് കുന്നേല്‍ (60) അയോവയില്‍ ജൂണ്‍ 24-നു നിര്യാതനായി. സംസ്‌കാരം ഡി മോയിന്‍സിലെ സെന്റ് അംബ്രോസ് കത്തീഡ്രലില്‍ നടന്നു. കോട്ടയത്ത് പരേതരായ കുന്നേല്‍ കെ.എം. തോമസിന്റെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളില്‍ ഒരാളാണ്. 1988-ല്‍ റാഞ്ചിയില്‍ തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍ ഓഫ് സെന്റ് ഫ്രാന്‍സിസ് പ്രോവിന്‍സില്‍ വൈദികനായി. റാഞ്ചി ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറി ആയും സ്‌കൂള്‍ പ്രിന്‍സിപ്പലായും ട്രൈബല്‍ കേന്ദ്രങ്ങളില്‍ മിഷനറി ആയും പ്രവര്‍ത്തിച്ചു. ഹിസ്റ്ററി, തിയോളജി, കമ്പാരറ്റിവ് റെലിജിയന്‍ എന്നിവല്‍ മൂന്ന് മാസ്റ്റേഴ്സ് ബിരുദങ്ങള്‍ നേടി. 2001 ല്‍ അമേരിക്കയിലെത്തി. സെന്റ് പോള്‍സ് ആന്‍ഡ് മിന്യാപൊലിസ് ആര്‍ച്ച് ഡയോസിസില്‍ മൂന്നു പാരിഷുകളില്‍ സേവനം അനുഷ്ടിച്ചു. 2011-ല്‍ ഡി മോയിന്‍സ് ഡയോസിസിലേക്കു മാറി. സെന്റ് സെസിലിയ പാരിഷില്‍ സേവനമനുഷ്ടിക്കവെയാണു അന്ത്യം. അമേരിക്കക്കാര്‍ മാത്രമുള്ള ഇടവകകളിലായിരുന്നു സേവനമനുഷ്ടിച്ചത്. അവിടെയെല്ലാം വിശ്വാസവും ഭക്തിയും നിറഞ്ഞ മാതുകയായി അദ്ദേഹം ആദരിക്കപ്പെട്ടു