പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസിന് അമേരിക്കൻ ഗതാഗത വകുപ്പ് നാലു ലക്ഷം ഡോളർ പിഴ ചുമത്തി. അമേരിയിലേക്കുള്ള സർവ്വീസുകൾക്ക് ഇറാൻ വ്യോമാതിർത്തി ഉപയോഗിച്ചതിനെ തുടർന്നാണ് ഈ നടപടി

അമേരിക്കയും ഇറാനും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 19 ദിവസങ്ങളിലാണ് എമറേറ്റസ് ലൈൻസ് അമേരിക്കൻ സെർവീസുകൾക്കായി ഇറാൻ വ്യോമാതിർത്തി ഉപയോഗപ്പെടുത്തിയത്.ഇത് ഗുരുതര വീഴ്ചയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി കുറ്റപ്പെടുത്തി നേരത്തെ അമേരിക്കൻ നിരീക്ഷണ ഡ്രോൺ ഒമാൻ ഉൾക്കടലിൽ ഇറാൻ വെടിവെച്ചിട്ടിരുന്നു ഇതേ തുടർന്നാണ് ഇറാൻ വ്യോമപാതയിൽ അമേരിക്കൻ സെർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് 2014 ഇൽ ഉക്രയിനിൽ മലേഷ്യൻ വിമാനം വെടിവെച്ചിട്ട സംഭവത്തിൽ സമാനമായ ആക്രമണം അമേരിക്കൻ സർവീസുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുന്ന് ഉണ്ടായേക്കുമെന്നും ആശങ്ക സജീവമാണ്. എന്നാൽ അമേരിക്കയുടെ മുന്നറിയിപ്പ് വന്ന ദിവസങ്ങളിൽ തന്നെ ഇറാൻ വ്യോമപാധ ഒഴിവാക്കി സർവിസുകൾ പുനഃക്രമീകരിച്ചതായി എമറേറ്റസ് അറിയിച്ചു ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും എമറേറ്റസിന്റെ പ്രതികരണത്തിൽ പറയുന്നു സമാന രീതിൽ ഉള്ള ലംഘനകൾ ഒഴിവാക്കിയാൽ ഇപ്പോൾ ചുമത്തിരിക്കുന്ന പിഴ ഒരു വർഷത്തിനുശേഷം പകുതിയായി കുറയ്ക്കുമെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചിട്ടുണ്ട്.