പ്രതീക്ഷയേറുന്നു; മൊഡേണ വാക്‌സിന്‍ കുരങ്ങുകളില്‍ വിജയമെന്ന് പഠനം

കോവിഡ് മഹാമാരിക്കെതിരെ കൂടുതല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി മഡോണ വാക്‌സിന്‍ പരീക്ഷണം. കുരങ്ങുകളില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ണ വിജയമാണെന്ന് കമ്ബനി അറിയിച്ചു. കുരങ്ങുകളില്‍ വൈറസ് തടയാന്‍ വാക്‌സിന് സാധിച്ചതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍സില്‍ വന്ന പഠനത്തില്‍ പറയുന്നു. വൈറസ് പകരുന്നതില്‍ നിന്ന് തടഞ്ഞു എന്ന വസ്തുത പ്രത്യേകിച്ചും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതില്‍ നിര്‍ണായകമാണ്. നേരത്തേ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇതേ പരീക്ഷണം കുരങ്ങുകളില്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. എട്ട് കുരങ്ങുകളുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ത ഡോസുകളിലായാണ് വാക്‌സിന്‍ നല്‍കിയത്. പരീക്ഷണം നടത്തിയ മുഴുവന്‍ കുരുങ്ങുകളിലും ടഅഞടഇീഢ2 വൈറസിനെ ചെറുക്കാന്‍ ശേഷിയുള്ള പ്രതിരോധശേഷി വര്‍ധിച്ചുവെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം, മൊഡേണ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഏറ്റവും വലിയ പരീക്ഷണം കഴിഞ്ഞ തിങ്കളാഴ്ച്ച അമേരിക്കയില്‍ നടന്നിരുന്നു. 30,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. യുഎസിലെ വിവിധ കേന്ദ്രങ്ങളിലുള്ള സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് രണ്ട് ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം. ഇതില്‍ ഏത് സംഘത്തിനാണ് കൂടുതല്‍ അണുബാധയേല്‍ക്കുന്നത് എന്ന് നിരീക്ഷിക്കും.