പൊടിമേഘം ടെക്സാസില്‍ എത്തിച്ചേരും

അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ സഹാറന്‍ പൊടി മേഘം തെക്കുകിഴക്കന്‍ ടെക്സാസില്‍ എത്തിച്ചേരുമെന്ന് കണക്കാക്കുന്നതായി ആരോഗ്യ വിദഗ്തര്‍ അറിയിച്ചു. ആസ്തമ രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതുപോലെ കട്ടിയുള്ള പൊടിപടല ഭാഗങ്ങള്‍ ടെക്‌സസിലെ തെക്ക്കിഴക്കന്‍ ഭാഗത്ത് എത്തിച്ചേരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നതിനും സാധ്യതയുണ്ട്. ആസ്തമ രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. വസന്തത്തിന്റെ അവസാനഘട്ടത്തില്‍ നിന്ന് ആദ്യഘട്ട ശിശിരം വരെ സഹാറ മരുഭൂമിയില്‍ രൂപം കൊള്ളുന്ന വരണ്ട പൊടി നിറഞ്ഞ വായു പിണ്ഡമാണ് സഹാറന്‍ പൊടി മേഘം. ഇത് സാധാരണയായി ജൂണ്‍ അവസാനം മുതല്‍ ഓഗസ്റ്റ് പകുതി വരെ വര്‍ദ്ധിച്ച അളവില്‍ കാണപ്പെടുന്നു. ഈ വര്‍ഷവും പതിവിലും വലിയ പൊടിപടലമാണ് ഉണ്ടാവാന്‍ സാധ്യതയെന്ന് വിദഗ്തര്‍ കണക്കാക്കുന്നു. അതേ സമയം ഈ വര്‍ഷത്തെ പൊടിപടലത്തിന് ‘ഗോഡ്‌സില്ല’ എന്ന വിളിപ്പേരാണ് വിദഗ്തര്‍ നല്‍കിയിരിക്കുന്നത്.