പി. എം. അബ്രഹാം അച്ചന്റെ സംസ്‌കാര ശുശ്രുഷ വെള്ളിയാഴ്ച്ച

ഡാലസില്‍ അന്തരിച്ച പി. എം. എബ്രഹാം അച്ചന്റെ സംസ്‌ക്കാര ശുശ്രൂഷ ജൂലൈ 30 വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 31 ലേക്ക് മാറ്റിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. കല്ലിശ്ശേരി ഉമയാറ്റുക്കരപുഴയില്‍ (തേക്കാട്ടില്‍) വീട്ടില്‍ റവ. പി. എം. ഏബ്രഹാം (85) 24 വെള്ളിയാഴ്ച ഡാലസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സീനിയര്‍ റിട്ടയേര്‍ഡ് പട്ടക്കാരനും ഡാലസ് ഇടവകാംഗവുമായിരുന്നു. ഉമയാറ്റുകര പ്രയാര്‍ മാതൃഇടവകാംഗമാണ്. ജൂലൈ 31 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിഡിസിയുടെ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു സണ്ണിവെയ്ല്‍ ന്യുഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ റവ. കെ. ബി. കുരുവിള അച്ചന്‍ കാര്‍മ്മികത്വം വഹിക്കും.