പിസി ആന്റണിയുടെ മൃതദേഹം സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല പൊടിയാടി പൂച്ചാലില്‍ പിസി ആന്റണി(96)യുടെ മൃതദേഹം സംസ്‌കരിച്ചു. കട്ടപ്പുറം സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി എബ്രഹാമിന്റെ ഭാര്യാ പിതാവാണ്. പ്രവാസി ചാനല്‍ ഗ്ലോബലിനു വേണ്ടി എഡിറ്റോറിയല്‍ വിഭാഗം മേധാവിയും ഇന്ത്യന്‍ ഓപ്പറേഷന്‍ ഹെഡുമായ ബിജു ആബേല്‍ ജേക്കബ് അന്തിമോപചാരം അര്‍പ്പിച്ചു.