പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയില്‍, അറിയണം ഇക്കാര്യങ്ങള്‍

കൊല്‍ക്കത്ത: പിങ്ക് ബോള്‍ കൊണ്ട് ടെസ്റ്റ് കളിച്ച പരിചയം ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമില്ല. ഇരു ടീമുകളും ആദ്യമായാണ് ഡേ/നൈറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്നത്. ഈ അവസരത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ചുള്ള അഞ്ചു പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം. രാത്രിയിലെ ഈര്‍പ്പം കളിയെ ബാധിക്കുമോ? ക്രിക്കറ്റിന്റെ ചരിത്രത്തിലെ 12 -മത്തെ ഡേ/നൈറ്റ് ടെസ്റ്റാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്നത്. ശീതകാലത്ത് സംഘടിപ്പിക്കുന്ന ആദ്യ ഡേ/നൈറ്റ് ടെസ്റ്റ് എന്ന വിശേഷണവും മത്സരത്തിനുണ്ട്. ഇതിന് മുന്‍പ് നടന്ന ഡേ/നൈറ്റ് ടെസ്റ്റുകളില്‍ ഒന്‍പതെണ്ണം വേനല്‍ക്കാലത്തായിരുന്നു. രണ്ടു ഡേ/നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ തണുപ്പു കാലത്താണ് നടന്നതെങ്കിലും വേദി ദുബായി ആയതുകൊണ്ട് മത്സരഗതിയെ ബാധിച്ചില്ല.