പാസ്റ്റര്‍ ഷാജീ ഡാനിയേലിനു ഡോക്ടറേറ്റു ലഭിച്ചു

യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണില്‍ പ്രൊഫ്ഷ്ണല്‍ ലൈസന്‍സ് ഓഫ് കൗണ്‍സിലിഗില്‍ M.ED കരസ്ഥമാക്കിയ പാസ്റ്റര്‍ ഷാജീ ഡാനിയേല്‍ അമേരിക്കന്‍ കെന്റക്കി സ്റ്റേയിറ്റിലുള്ള കമ്പര്‍ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നു കൗണ്‍സിലിഗിനു ഡോക്ടറേറ്റു(PHD) എക്സലന്‍സ് അവാര്‍ഡോടോടെ കരസ്ഥമാക്കി. സെനമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ടെക്സ്, ബി.ഡി. M.TH. ബിരുദങ്ങള്‍ തിയോളജിയില്‍ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. ഘറാഡൂണ്‍ തിയോളജിക്കല്‍ സെമിനാരിയുടെ പ്രൊഫസര്‍ ആയും, ഐപിസിയുടെ നീലേശ്വരം, കുരിപ്പുഴ, കുവൈറ്റ് അമേരിക്കയിലെ ഇമ്മാനുവേല്‍ പെന്തെക്കോസ്റ്റ് ചര്‍ച്ച്, ഐ.പി.സി ഹെബ്രോന്‍, എന്നീ സഭകളില്‍ പാസ്റ്ററായും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണ്‍ സീനിയര്‍ പാസ്റ്ററാണ്. ഐ.പി.സി. കൊട്ടാരക്കര മുന്‍ ഡിസ്ട്രിക്ട് പാസ്റ്ററായ പരേതനായ പാസ്റ്റര്‍ കെ.സി. ദാനിയേലിന്റെയും, ഏലിയാമ്മയുടെയും മകനാണ്. ഭാര്യ ഡോ.മേരി ഡാനിയേല്‍. മക്കള്‍ ലൂക്ക്, ലിഡിയ.