പസഫിക്കിലെ ചൈനയുടെ ഹുങ്ക് തീര്‍ക്കും; ഇന്ത്യാ-ജപ്പാന്‍ പ്രതിരോധ കരാര്‍

ന്യൂഡല്‍ഹി: ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യ-ജപ്പാന്‍ പ്രതിരോധ കരാര്‍. പസഫിക് മേഖലയിലെ കരുത്തരായ ജപ്പാനുമായിട്ടാണ് ഇന്ത്യ നിര്‍ണ്ണായ പ്രതിരോധ കരാര്‍ തീരുമാനിച്ച ത്. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്റെ സ്ഥാനപതി സുസുകി സാതോഷിയുമാണ് കരാര്‍ ഒപ്പിട്ടത്.

കിഴക്കന്‍ ചൈനാ കടലിനപ്പുറത്തേക്ക് ചൈന നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തി നെതിരെ ചെറു രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കയും ജപ്പാനും ധാരണയി ലെത്തിയിരുന്നു. അതിശക്തമായ നാവിക-വ്യോമസേനാ വ്യൂഹമുള്ള ജപ്പാനുമായുള്ള പ്രതിരോധ കരാര്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് പെസഫിക് മേഖലയിലും മേല്‍കൈ നല്‍കും. ഇരുരാജ്യങ്ങളുടേയും സൈനിക താവളങ്ങളും പരിശീലനകേന്ദ്രങ്ങളും പരസ്പരം ഉപയോഗിക്കാമെന്ന ധാരണയാണ് കരാറിലുള്ളത്.

ചൈന ഇന്ത്യയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തിയ ശേഷം പെസഫിക് മേഖലയിലെ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവരെല്ലാം ഇന്ത്യയുമായി പ്രതിരോധ കരാര്‍ പുതുക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് ഫ്രഞ്ച് യൂണിയന്റെ നിയന്ത്രണത്തിലുള്ള റീയൂണിയന്‍ ദ്വീപുകളിലെ സൈനിക താവളം 2018ല്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഓസ്‌ട്രേലിയയുടെ പ്രദേശത്തും ഇന്ത്യന്‍ നാവിക വ്യൂഹത്തിന് യഥേഷ്ടം ചെന്നെത്താവുന്ന കരാറും നിലവിലുണ്ട്.

2017ല്‍ ജിബൂട്ടി ദ്വീപില്‍ ചൈന താവളമാക്കിയതോടെയാണ് പെസഫിക്കിലെ രാജ്യങ്ങളെല്ലാം ജാഗ്രത പാലിക്കാന്‍ തുടങ്ങിയത്. വിയറ്റ്‌നാമിനേയും തായ്‌വാനേയും ഇന്തോനേഷ്യയേയും ബ്രൂണേയേയും ചൈന ഭീഷണിപ്പെടുത്തിയതോടെ അമേരിക്കന്‍ നാവികപ്പട ഗീഗോ ഗാര്‍ഷ്യയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പെസഫിക്കില്‍ നാവിക വ്യൂഹം അമേരിക്കയേയും ഓസ്‌ട്രേലിയയേയും ഇന്ത്യയേയും ഉള്‍പ്പെടുത്തി ജപ്പാനാണ് നിയന്ത്രിക്കുന്നത്.