പറന്നുപൊങ്ങിയ എയര്‍ കാനഡ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ന്യുയോര്‍ക്ക്: ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് 120 യാത്രക്കാരുമായി പറന്നുയര്‍ന്ന കാനഡ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. എയര്‍ബസ് എ319 വിഭാഗത്തിലുള്ള എയര്‍ കാനഡ വിമാനമാണ് ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് ഇളകി മാറിയത്. വിമാനം ലാന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്നും വിമാനത്തിന്റെ തകരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായും വിമാന കമ്പനി അറിയിച്ചു.