ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ മൂത്തോന്‍ മികച്ച ചിത്രം; നിവിന്‍ പോളി നടന്‍

ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ മലയാള സിനിമ മൂത്തോന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹമായി. മൂത്തോനിലെ അഭിനയത്ിതന് നിവിന്‍ പോളിയാണ് മികച്ച നടന്‍. സഞ്ജന ദീപു മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്തം മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി. ഗമക്ഖര്‍ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. ഇതിനു മുമ്പ് നിരവധി രാജ്യാന്തര മേളകളില്‍ പങ്കെടുത്ത് മികച്ച അഭിപ്രായം കരസ്ഥമാകക്ിയ മൂത്തോന്‍ ഗീതു മോഹന്‍ദാസാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവി മൂത്തോന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് വഴിയാണ് ജൂലായ് 24 മുതല്‍ ആഗസ്റ്റ് രണ്ടുവരെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തിയത്. 14 ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി തന്നെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.