ന്യൂജേഴ്‌സി സെനറ്റ് സ്ഥാനാര്‍ത്ഥി രൂപേന്ദ് മേത്തയ്ക്ക് പിന്തുണയുമായി ലൊരിറ്റ വിന്‍ബെര്‍ഗ്

ന്യൂജേഴ്‌സി സെനറ്റിലേക്ക് മല്‍സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി രൂപേന്ദ് മേത്തയ്ക്ക്ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി സെനറ്റ് ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ലീഡര്‍ ലൊറിറ്റ വിന്‍ബര്‍ഗ് . 25th ലജിസ്‌ളേറ്റിവ് ഡിസ്ട്രിക്റ്റില്‍ സ്‌പെഷ്യല്‍ ഇലക്ഷനില്‍ റിപ്പബ്‌ളിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ ഏന്റണി സുക്കോയെയാണ് രൂപേന്ദ് മേത്ത നേരിടുന്നത്. മള്‍ട്ടി മില്യന്‍ ഡോളര്‍ പ്രോജക്ടില്‍ അനലിറ്റിക്കല്‍ സ്‌പെഷ്യലിസ്‌ററായാണ് രൂപേന്ദ് ജോലി ചെയ്യുന്നത്. ഡെന്‍ വില്ലയില്‍ ഭര്‍ത്താവും മകളുമായി താമസിക്കുന്ന രൂപേന്ദ് എം.ബി എ ബിരുദധാരിയാണ് എസ്.എ.ആര്‍ ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ്. ഡൊമസ്റ്റിക്ക് വയലന്‍സ് ലെയ്‌സണായി സ്തുത്യര്‍ഹ സേവനമാണ് രൂപേന്ദ് നടത്തിയിരുന്നത്. ന്യൂജേഴ്‌സിയിലെ വോട്ടര്‍മാരുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുവാന്‍ കഴിഞ്ഞ രൂപേന്ദ് ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ സുക്കോയെ പുറത്താക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി രൂപേന്ദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന് ബഹുദൂരം മുന്നിട്ടു നില്‍ക്കുന്ന റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക എന്ന ദുഷ്‌കര ദൗത്യം നിറവേറ്റുവാന്‍ കഴിയു മെന്നാണ് രൂപേന്ദ് പ്രതീക്ഷിക്കുന്നത്. 2019 -ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സെനറ്റ് സീറ്റില്‍ മകന്‍ സുക്കോ 3057 വോട്ടിനാണ് ജയിച്ചത്.