ദോഹ ലോകകപ്പ്: റോഡുകളുടെ നിർമാണം 98 ശതമാനവും പൂർത്തിയായി

ദോഹ: 2022 ലോകകപ്പ് വേദികളുമായി ബന്ധപ്പെട്ട 98 ശതമാനം റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ പ്രോജക്‌ട്സ് അഫയേഴ്സ് മേധാവി എന്‍ജി. യൂസുഫ് അല്‍ ഇമാദി അറിയിച്ചതാണ് ഇക്കാര്യം.എല്ലാ പദ്ധതികളുടെയും നിര്‍മാണം സമയബന്ധിതമായിതന്നെ പുരോഗമിക്കുന്നുണ്ട്. ഈയടുത്ത് ചില പദ്ധതികള്‍ നിശ്ചയിച്ച സമയത്തിനും മുമ്പ് പൂര്‍ത്തിയാക്കി കൈമാറിയതായും എന്‍ജി. അല്‍ ഇമാദി വ്യക്തമാക്കി. കോവിഡ്-19 കാരണം ചില പദ്ധതികളില്‍ കാലതാമസമുണ്ടായതായും എന്നാല്‍, ഇതു നിര്‍മാണത്തിെന്‍റ അടുത്ത ഘട്ടങ്ങളില്‍ പരിഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയിടെ തുറന്നു കൊടുത്ത കേബ്ള്‍ ബന്ധിത പാലത്തിെന്‍റ നിര്‍മാണം ചില ഘട്ടങ്ങളില്‍ വൈകിയിരുന്നു. കോവിഡിനെ തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം കുറച്ചതാണ് ഇതിനു കാരണം. പദ്ധതി നിശ്ചയിച്ച സമയത്തിനകം പൂര്‍ത്തീകരിക്കുന്നതായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഭീമന്‍ െക്രയിനുകള്‍ പദ്ധതിയില്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിശ്ചയിച്ചതിനും ആറു മാസം മുമ്പ് സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ആദ്യഘട്ടം കഴിഞ്ഞ ദിവസം ഗതാഗതത്തിനു തുറന്നുകൊടുത്തു.