ദുബൈ സന്ദർശന വിസ: പുതിയ നിബന്ധനകൾ പിൻവലിച്ചു

ദുബൈ സന്ദർശന വിസ: പുതിയ നിബന്ധനകൾ പിൻവലിച്ചുദുബൈ: സന്ദർശന വിസക്ക് ഏർപ്പെടുത്തിയിരുന്ന പുതിയ നിബന്ധനകൾ ദുബൈ തൽക്കാലം പിൻവലിച്ചു. നിലവിലുള്ളതുപോലെ തന്നെ പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.ദുബായ് താമസ കുടിയേറ്റ വകുപ്പ് സന്ദര്‍ശക വിസയ്ക്ക് കഴിഞ്ഞ ദിവസം പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണിപ്പോള്‍ പിന്‍വലിച്ചത്. മാതൃരാജ്യത്തേക്ക് തിരിച്ചു പോകും എന്ന വാഗ്ദാന പത്രം, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ദുബായില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലാസം, ദുബായിലെ സുഹൃത്തുക്കളുടെ വിലാസം എന്നിവ നല്‍കിയാല്‍ മാത്രമേ സന്ദര്‍ശക വിസ നല്‍കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.