തുർക്കിയിൽ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തക​ൻ ഖശോഗിയുടെ ഘാതകർക്ക്​ കുടുംബം മാപ്പ്​ നൽകി

ജിദ്ദ: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍വെച്ച്​ കൊല്ലപ്പെട്ട സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗ്ജിയുടെ ഘാതകര്‍ക്ക് അദ്ദേഹത്തിെന്‍റ മക്കള്‍ മാപ്പ് നല്‍കി. മകന്‍ സ്വലാഹ് ഖശോജിഗ്യാണ് ഇക്കാര്യം അറിയിച്ചത്. താനും സഹോദരങ്ങളും ഞങ്ങളുടെ പിതാവിെന്‍റ ഘാതകര്‍ക്ക് മാപ്പ് നല്‍കുന്നതായുള്ള ജമാല്‍ ഖശോഗ്ജിയുടെ മകന്‍ സ്വലാഹ് ഖശോഗ്ജിയുടെ ട്വിറ്റര്‍ സന്ദേശം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൗദി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.റമദാെന്‍റ അനുഗ്രഹീത രാവില്‍ ദൈവ പ്രീതി കാംക്ഷിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സന്ദേശത്തില്‍ പറയുന്നു. ഏതൊരു മോശം പ്രവര്‍ത്തിക്കെതിരെയും സമാനമായ ശിക്ഷ നല്‍കാന്‍ ദൈവിക കല്‍പനയുണ്ടെങ്കിലും ക്ഷമിക്കുന്നവരോട് ദൈവം കൂടുതല്‍ കരുണകാണിക്കുമെന്നുണ്ട്. അതിന് ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കുമെന്നും സാലെഹ് ട്വീറ്റ് ചെയ്തു. മക്കളെല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നുവെന്നും സാലെഹ് കൂട്ടിച്ചേര്‍ത്തു.2018 ഒക്ടോബറിലാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച്‌ ജമാല്‍ ഖശോഗ്ജി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപരെ വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികള്‍ക്കായിരുന്ന വധശിക്ഷ. കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചു.വിധി പറയുന്ന നേരത്ത് ഖശോഗ്ജിയുടെ കുടുംബത്തിെന്‍റ പ്രതിനിധികളും തുര്‍ക്കി എംബസിയുടെ പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേശകന്‍ സഉൗദ് ഖഹ്താനിയെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനായില്ല.