ഡാലസ് രാധാകൃഷ്ണ ടെംപിള്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭൂമി പൂജ നിര്‍വഹിച്ചു.

ഡാലസ് അലന്‍ സിറ്റിയിലുള്ള രാധാകൃഷ്ണ ടെംപിളിന്റെ ദീര്‍ഘകാല സ്വപ്‌നമായ പുതിയ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഭൂമി പൂജാ കര്‍മ്മം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വീഡിയോ ക്യാമറ,ലാപ് ടോപ് എന്നിവയുടെ സഹായത്തില്‍ നിര്‍വഹിക്കപ്പെട്ടു.കഴിഞ്ഞ ദിവസം ആയിരുന്നു പുണ്യ കര്‍മ്മം. പുതിയ ബില്‍ഡിംഗ് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്നതാണ് സൂചിപ്പിക്കുന്നത്.കഴിഞ്ഞ ചില മാസങ്ങളായി കോവിഡ് മഹാമാരി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് വൈകിച്ചിരുന്നു.