ഡല്‍ഹി കലാപം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പാര്‍ലമെന്റംഗങ്ങള്‍

ന്യൂയോര്‍ക്ക്; ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും. യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ദല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ വേര്‍തിരിവുകളോ ജനാധിപത്യ സംവിധാനത്തില്‍ സഹിക്കുക്കാനാകില്ല. ലോകം നിരീക്ഷിക്കുന്നുണ്ട്,’ പ്രമീള ജയപാല്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയിലെ മുസ്ലിങ്ങള്‍ക്കെതിരെ അപകടകരമായ രീതിയില്‍ ആള്‍ക്കൂട്ടാക്രമണം നടക്കുകയാണെന്നും മോദി സര്‍ക്കാര്‍ ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാണമെന്നുമാണ് അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സി.ആര്‍.എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.