ട്വിറ്റര്‍ വിലക്ക് നീങ്ങി; ട്രംപ് ജൂനിയര്‍ തിരികെ വന്നത് ബാര്‍ബി പാവയെക്കുറിച്ച് പരാതിപ്പെടാന്‍

വാഷിംഗ്ടണ്‍: കോവിഡ് ചികിത്സയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിന് താല്‍ക്കാലികമായി ട്വിറ്റര്‍ ഉപയോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ ട്രംപ് ജൂനിയര്‍ വിലക്ക് നീങ്ങിയതിനെ തുടര്‍ന്ന് തിരികെയെത്തി.

പുതിയ ബാര്‍ബി പാവ റിലീസിനെക്കുറിച്ച് പരാതിപ്പെടാനാണ് പ്ലാറ്റ്ഫോമില്‍ നിന്ന് താല്‍ക്കാലികമായി വിലക്കപ്പെട്ടതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വിറ്ററിലേക്ക് മടങ്ങിയത്. പാവ ഒരു ഡെമോക്രാറ്റാണെന്നും തിരഞ്ഞെടുപ്പ് വഞ്ചകനാണെന്നും ട്രംപ് ജൂനിയര്‍ അഭിപ്രായപ്പെട്ടു. പാവയുടെ മേല്‍ ഞാന്‍ വോട്ടു ചെയ്തു എന്ന സ്റ്റിക്കറും ഒരു കൈയില്‍ ഒരു ബാലറ്റും ഉള്ളതാണ് ട്രംപ് ജൂനിയറിന്റെ പരാതിക്കു കാരണം.

കൊറോണ വൈറസിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിന് ട്രംപ് ജൂനിയറിനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗത്തില്‍ നിന്ന് ചൊവ്വാഴ്ച താല്‍ക്കാലികമായി വിലക്കിയിരുന്നു.

ബിസിനസുകാരനെ ട്വീറ്റുചെയ്യുന്നതില്‍ നിന്നോ മറ്റ് ഉപയോക്താക്കളെ പിന്തുടരുന്നതിലോ അവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതിലോ കഴിയാത്തവിധം തടഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷിയും റിപ്പബ്ലിക്കന്‍ തന്ത്രജ്ഞനുമായ ആന്‍ഡ്രൂ സുരാബിയന്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് പറയുന്നു.

ഒരു ദിവസത്തിനുശേഷം വിലക്ക് നീങ്ങിയതോടെ പുതിയ ബാര്‍ബി പാവയുടെ വരവിനെ വിമര്‍ശിച്ചുകൊണ്ടാണ് തന്റെ പുന:സ്ഥാപിച്ച പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം തിരികെയെത്തിയത്

”’ വോട്ടര്‍ ‘ബാര്‍ബി ഒരു ഡെമോക്രാറ്റായിരിക്കണം, കാരണം അവള്‍ ഇതിനകം” ഞാന്‍ വോട്ട് ചെയ്തു ” എന്ന സ്റ്റിക്കര്‍ ധരിച്ചിട്ടുണ്ട്, എന്നിട്ടും അവളുടെ കയ്യില്‍ മറ്റൊരു ബാലറ്റ് ഉണ്ട്,” പുതി പാവയെക്കുറിച്ച് ട്രംപ് ജൂനിയര്‍ ട്വിറ്ററില്‍ കുറിച്ചു.

നവംബര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍മാരും ഇടയ്ക്കിടെ വോട്ടര്‍മാരുടെ തട്ടിപ്പിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പ്രത്യേകിച്ചും മെയില്‍-ഇന്‍ വോട്ടിംഗിനെ സംബന്ധിച്ച്. കൊറോണ വൈറസ് മഹാമാരിക്കിടയിലും മെയില്‍-ഇന്‍ വോട്ടിംഗ് സംവിധാനം വ്യാപകമായി ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ പരിശ്രമിക്കുന്ന സാഹചര്യത്തിലാണത്.

വ്യാപകമായ മെയില്‍-ഇന്‍ വോട്ടിംഗ് ഉള്‍പ്പെടെ യുഎസില്‍ വോട്ടിംഗ് എളുപ്പമാക്കുന്നതിനുള്ള നടപടികളെ പിന്തുണയ്ക്കുന്നുവെങ്കില്‍, ”നിങ്ങള്‍ക്ക് ഈ രാജ്യത്ത് ഒരിക്കലും റിപ്പബ്ലിക്കനെ തിരഞ്ഞെടുക്കാന്‍ കഴിയില്ല” എന്ന ആശങ്ക പ്രസിഡന്റ് മുമ്പ് പങ്കുവെച്ചിരുന്നു.

മെയില്‍-ഇന്‍ വോട്ടിംഗ് ‘തട്ടിപ്പിനുകാരണമാകും ‘ എന്ന് അഭിപ്രായപ്പെട്ട് അറ്റോര്‍ണി ജനറല്‍ വില്യം ബാറിന്റെ ഒരു ലേഖനം ട്രംപ് റീട്വീറ്റ് ചെയ്തിരുന്നു

അതേസമയം മെയില്‍-ബാലറ്റ് തട്ടിപ്പിന്റെ രേഖപ്പെടുത്തപ്പെട്ട കേസുകള്‍ വളരെ അപൂര്‍വമാണെന്നും വ്യാജ ബാലറ്റുകള്‍ മെയില്‍ ചെയ്യുക അസാധ്യമാണെന്നും വിദഗ്ദ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് സമഗ്രതയെക്കുറിച്ചുള്ള ട്രംപിന്റെ സ്വന്തം ഉപദേശക കമ്മീഷന്‍ വോട്ടര്‍ തട്ടിപ്പിനെ സംബന്ധിച്ച അവകാശവാദങ്ങള്‍ അന്വേഷിച്ച് 2017 മെയ് മുതല്‍ 2018 ജനുവരി വരെ എട്ട് മാസം ചെലവഴിച്ചിട്ടും, സ്ഥിരീകരിച്ച ഒരു സംഭവവും കണ്ടെത്തിയിരുന്നില്ല.