ട്രംപിന്റെ പേരില്‍ വൈറ്റ് ഹൗസ് തപാലില്‍ വിഷം പുരട്ടിയ കവര്‍ ; അന്വേഷണം കാനഡയിലേക്ക്

റെസിന്‍ വിഷം അടങ്ങിയ ഒരു കവര്‍ വൈറ്റ് ഹൗസ് മെയിലില്‍ തടഞ്ഞതായി ഇക്കാര്യം പരിചയമുള്ള ഒരു യുഎസ് ഉദ്യോഗസ്ഥന്‍ ശനിയാഴ്ച അറിയിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ നിന്നാണ് കവര്‍ വന്നതെന്നാണ് തോന്നുന്നത്, സംശയിക്കപ്പെടുന്നവരാരും ഇതുവരെ കസ്റ്റഡിയില്‍ ഇല്ല. കവറില്‍ പ്രസിഡന്റ് ട്രംപിനെ പേരും വിലാസവും ആണ് എഴുതിയിട്ടുള്ളത്. അകത്ത് ഒരു കത്ത് അടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്സസിലെ അധികാരികളെ അഭിസംബോധന ചെയ്ത എത്തിയ സമാനമായ കവറുകളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് ഗവണ്‍മെന്റ് മെയില്‍ സൗകര്യത്തില്‍ ലഭിച്ച സംശയാസ്പദമായ കത്തിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റല്‍ പരിശോധനാ വിഭാഗവും അന്വേഷിക്കുന്നുണ്ടെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസ് വക്താവ് പറഞ്ഞു. ഇപ്പോള്‍ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും വക്താവ് പറഞ്ഞു .വൈറ്റ് ഹൗസിലേക്കുള്ള എല്ലാ തപാലുകളും പരിശോധനയ്ക്കായി നീക്കം ചെയ്തു.അതേസമയം കത്തിന്റെ ഉറവിടത്തെക്കുറിച്ച് കാനഡയും അന്വേഷണം തുടങ്ങി. കനേഡിയന്‍ പോലീസ് എഫ്ബിഐയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാനഡയിലെ പബ്ലിക് സേഫ്റ്റി മന്ത്രി ബില്‍ ബ്ലെയറിന്റെ വക്താവ് പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ വിസമ്മതിച്ചു. അനേഷണത്തില്‍ കനേഡിയന്‍ പോലീസിന്റെ സഹകരണം എഫ്ബിഐ തേടിയിട്ടുണഅടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ട് പോലീസ് വക്താവ് അറിയിച്ചു. കത്ത് കാനഡയില്‍ നിന്ന് തന്നെയാണ് അയച്ചതെന്നാണ് പ്രാഥമിക വിവരങ്ങളെന്ന് അറിയിച്ചെങ്കിലും കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.