ട്രംപിന്റെ ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതിയെ വിമര്‍ശിച്ച് മാര്‍പ്പാപ്പ

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതിയെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയെ ദക്ഷിണനഗരമായ ബാരിയില്‍ വെച്ച് മെഡിറ്ററേനിയന്‍ മേഖലയിലെ ബിഷപ്പുമാരുടെ മെഡിറ്ററേനിയന്‍ ഫ്രന്റിയര്‍ ഓഫ് പീസ് എന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ സമാധാന പദ്ധതിയെ പേരെടുത്ത് പറയാതെയാണ് മാര്‍പാപ്പയുടെ വിമര്‍ശനം. ‘പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും പലതരം വംശ, മത വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം മെഡിറ്ററേനിയന്‍ മേഖല സംഘര്‍ഷങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ഭീഷണിയിലാണ്. ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഇസ്രഈല്‍ ഫലസ്തീന്‍ പ്രശ്‌നം നീതിയുക്തമല്ലാത്ത പരിഹാനിര്‍ദ്ദേശങ്ങലിലൂടെ നമുക്ക് പരിശോധിക്കാനാവില്ല,’ മാര്‍പ്പാപ്പ പറഞ്ഞു.