ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം; ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കാന്‍ സാധ്യത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ പ്രധാനമായ ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും ഒപ്പുവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ മാസം 23 നും 26നും ഇടയിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുകയെന്നും അതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അമേരിക്കന്‍ മന്ത്രാലങ്ങള്‍ അറിയിച്ചു. ആഗ്ര അഹമ്മദാബാദ് എന്നീ നഗരങ്ങളിലും ട്രംപ് സന്ദര്‍ശനം നടത്തുമെന്നും സൂചനയുണ്ട്. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വെയ്ക്കും. കൂടാതെ ചില സ്റ്റീല്‍ ,അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെടും. യുഎസിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, എഞ്ചിനീയറിംഗ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിച്ചേക്കും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപിനെ പങ്കെടുപ്പിക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നു.