ടെക്‌സസ് വോട്ടര്‍ രജിസ്‌ട്രേഷന്‍ സമയ പരിധി ഫെബ്രുവരി 3 ന് അവസാനിക്കും

മാര്‍ച്ച് 3 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 3 ന് അവസാനിക്കും. പ്രൈമറി ഏര്‍ലി വോട്ടെടുപ്പ് ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും. ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബെട്ടിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ പാകാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണയും ട്രംപിന് ശക്തമായ പിന്തുണ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കും ടെക്‌സസ് എന്നാണ് നിരീക്ഷകര്‍ പറയുന്നത്.