ജോർജ് സാമുവേൽ ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ :മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്. മക്കൾ: ഡെയ്സി ജോൺ (വെർജീനിയ), സാം ജോർജ് (ഫ്ലോറിഡ), ഡോ. ഗ്രേയ്സൺ ജോർജ്, ജിബ്സൺ ജോർജ് (ഇരുവരും ഫിലഡൽഫിയ), ജിജി പോൾ (ഫ്ലോറിഡ). മരുമക്കൾ: ജോൺ മാത്യൂ, ജെസി, ബെറ്റ്സി, അനില, നെവിൽ.

സഹോദരങ്ങൾ: ജേക്കബ് സാമുവേൽ തിരുവനന്തപുരം, ഫിലിപ്പ് സാമുവേൽ (തിരുവനന്തപുരം), സൈമൺ സാമുവേൽ (യുഎസ്എ), അലക്സാണ്ടർ സാമുവേൽ (ഷാർജ), ജോസഫ് സാമുമേൽ (ഷാർജ), ലില്ലി പീറ്റർ (ഓസ്ട്രേലിയ), മേഴ്സി സാമുമേൽ (കോലഞ്ചേരി).

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 15 ന് ശനിയാഴ്ച രാവിലെ 10 മുതൽ ഫിലഡൽഫിയ ബ്രദറൺ അസംബ്ലി സഭയുടെ ചുമതലയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഗ്രേയ്സൺ ജോർജ് – 2159390621.