ജോളി ഫിലിപ്പ് നിര്യാതനായി

തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന ജോയി പുളിയനാലിന്റേയും മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 29 ബുധനാഴ്ച രാവിലെ 9 മണിക്ക് റോക്ക്ലാന്റിലെ 46 കൊണ്‍ക്ലിന്‍ അവന്യൂവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ നടത്തും. തുടര്‍ന്ന് സംസ്‌കാരം ഹാര്‍വെര്‍സ്ട്രോയിലുള്ള മൗണ്ട് റീപോസ് സെമിത്തേരിയില്‍. ആരംഭകാലം മുതല്‍ യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ് എന്ന സംഘടനയിലെ സജീവാംഗങ്ങളായിരുന്നു ജോയിയും മോളി പുളിയനാലും. പരേതന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി സംഘടനയുടെ പ്രസിഡന്റ് അജിത് നായര്‍, സെക്രട്ടറി സേവ്യര്‍ മാത്യു, ട്രഷറര്‍ ജോര്‍ജുകുട്ടി ഉമ്മന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ എന്നിവര്‍ അറിയിച്ചു.