ജോര്‍ജ് ഫ്‌ലോയ്ഡ് അനുസ്മരണവും കവിയരങ്ങും ആഗസ്റ്റ് 2-ന്

ഭരണകൂട ഭീകരതയില്‍ അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയ്ഡിനെ അനുസ്മരിക്കുന്നതിനും, കഴിഞ്ഞ കാലങ്ങളിലടക്കം അവിടെ നടന്ന പൊലീസ് നരനായാട്ടിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും നാഷ്വില്‍ സാഹിത്യവേദി (സാഹിതി)-യും മലയാളം.കോമും (malayaalam.com) സംയുക്തമായി ആഗസ്റ്റ് 2-ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് (CST USA, 8.30 PM IST) ജോര്‍ജ് ഫ്‌ലോയ്ഡ് അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കുന്നു. പ്രശസ്ത കവിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ: സി രാവുണ്ണി, കൈരളി ടിവി ചീഫ് ന്യുസ് എഡിറ്ററും കവിയുമായ ഡോ: എന്‍ പി ചന്ദ്രശേഖരന്‍, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രാശസ്ത കവികളായ പ്രൊ: ഇ എസ് സതീശന്‍, ബിന്ദു ടിജി, സന്തോഷ പാലാ, സുകുമാര്‍ കനഡ, അനശ്വര്‍ മാമ്പിള്ളി, രമ വടശേരി, സി എം രാജന്‍, ജിതേന്ദ്ര കുമാര്‍, വരുണ്‍ നായര്‍, ആഷിക പ്രദീപ് എന്നിവര്‍ കവിയരങ്ങില്‍ പങ്കെടുക്കും. സാഹിതി ചെയര്‍മാന്‍ ശ്രീ ശങ്കര്‍ മന,, സാഹിതി വൈസ് ചൈയര്‍മാനുമായ ശ്രീ ഷിബു പിള്ള, സാഹിതി ജനറല്‍ കണ്‍വീനറും ശ്രി അശോകന്‍ വട്ടക്കാട്ടില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കും.