ജോര്‍ജി വര്‍ഗീസ്-സജിമോന്‍ ആന്റണി ടീം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഫൊക്കാന പ്രസിഡന്റായി ജോര്‍ജി വര്‍ഗീസും സെക്രട്ടറിയായി സജിമോന്‍ ആന്റണിയും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി മറ്റമനയാണ് ട്രഷറര്‍.ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കിയ ടീം എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റ് എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍: ജയ്ബു മാത്യു കുളങ്ങര- എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, തോമസ് തോമസ്-വൈസ് പ്രസിഡണ്ട്, ഡോ മാത്യു വര്‍ഗീസ്-അസോസിയേറ്റ് സെക്രട്ടറി, വിപിന്‍ രാജ്-അസോസിയേറ്റ് ട്രഷറര്‍,ഡോ. കല ഷാഹി- വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, ജോജി തോമസ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ബിജു ജോണ്‍ അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍. ഇവര്‍ക്ക് പുറമെ 14 അംഗ നാഷനല്‍ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോര്‍ഡിലേക്കുള്ള ഒഴിവില്‍ 2 അംഗങ്ങളുംഏഴ് റീജിയനല്‍ വൈസ് പ്രസിഡന്റുമാരും രണ്ട് ഓഡിറ്റര്‍മാരും സത്യപ്രതിജ്ഞ ചെയ്തു. സജി എം.പോത്തന്‍ (ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍), ടോമി അമ്പേനാട്ട് (ഷിക്കാഗോ മലയാളി അസോസിയേഷന്‍) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍.